തൃശൂർ: ജില്ലയിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 12 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരുടെ എണ്ണം ഇതോടെ 403 ആയി. രോഗം ബാധിച്ച 165 പേർ ജില്ലയിലെ ആശുപത്രികളിൽ കഴിയുമ്പോൾ തൃശൂർ സ്വദേശികളായ ആര് പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലാണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 227 ആണ്. 19211 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവർ
ജൂൺ 28 ന് ദുബായിൽ നിന്നുവന്ന ചാവക്കാട് ഒരുമനയൂർ സ്വദേശി (40, പുരുഷൻ), ജൂൺ 13ന് ചെന്നൈയിൽ നിന്നുവന്ന കയ്പമംഗലം സ്വദേശി (38, പുരുഷൻ), ജൂൺ 19ന് കുവൈറ്റിൽ നിന്നുവന്ന കയ്പമംഗലം സ്വദേശി (50, പുരുഷൻ), ജൂൺ 16ന് മുംബയിൽ നിന്ന് വന്ന മായന്നൂർ സ്വദേശി (20, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ ജില്ലയിൽ
ആശുപത്രിയിൽ പ്രവേശിപ്പിച്ചത്- 36
രോഗമുക്തരായി ആശുപത്രി വിട്ടത്- 20
പുതുതായി നിരീക്ഷണത്തിൽ വന്നത്- 947
നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയത്- 1073
സാമ്പിളുകലുടെ ഫലം വന്നത് - 9328
സാമ്പിളുകളുടെ ഫലം വരാനുള്ളത്- 334
കൺട്രോൾ സെല്ലിൽ കാൾ വന്നത്- 436
കൗൺസലിംഗ് നൽകിയത്- 189
സ്ക്രീനിംഗ് നടത്തിയത്- 388