കയ്പമംഗലം: എസ്.എസ്.എൽ.സി പരീക്ഷയിൽ തീരദേശത്തെ സ്‌കൂളുകളിൽ മികച്ച വിജയം. രണ്ടു സ്‌കുളുകളിൽ നൂറുമേനി. എടത്തിരുത്തി സെന്റ് ആൻസ് സ്‌കൂളിൽ പരീക്ഷ എഴുതിയ 163 പേരും വിജയിച്ചു. 35 പേർ ഫുൾ എ പ്ലസ് നേടി. ചാമക്കാല ജി.എം.എച്ച്.എസ് സ്‌കൂളിൽ പരീക്ഷയെഴുതിയ 39 പേരും വിജയികളായി. ഒരാൾ എ പ്ലസ് നേടി. വലപ്പാട് ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ചെന്ത്രാപ്പിന്നി ഹൈസ്‌കൂളിലെ 361 പേരിൽ 358 പേർ വിജയിച്ചു . രണ്ടു പേർ പരീക്ഷ എഴുതാത്തതും, ഒരാളുടെ തോൽവിയും നൂറു മേനി നഷ്ടപ്പെടുത്തി. 11 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്‌കൂളിൽ 195 പേർ പരീക്ഷയെഴുതിയതിൽ 193 പേർക്ക് വിജയം. 5 പേർ ഫുൾ എ പ്ലസ് നേടി. കയ്പമംഗലം ഗവ. ഫിഷറീസ് സ്‌കൂളിൽ 68 പേർ എഴുതിയതിൽ 67 പേർ വിജയിച്ചു. 3 പേർക്ക് എ പ്ലസ് നേടി. മതിലകം സെന്റ് ജോസഫ് ഹൈസ്‌കൂളിൽ 481 പേർ എഴുതിയതിൽ 480 പേർ വിജയിച്ചു. 51 പേർ ഫുൾ എ പ്ലസ്. നേടി.