കയ്പമംഗലം: ലോക് ഡൗണും, ട്രോളിംഗ് നിരോധനവും തീർത്ത വറുതിക്കിടെ ആശ്വാസവുമായി തീരത്ത് മത്സ്യക്കൊയ്ത്ത്. കമ്പനിക്കടവിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ചെറുവള്ളങ്ങൾക്കാണ് മത്സ്യം ലഭിച്ചത്. ചെമ്മീനും, ചെറുമത്സ്യങ്ങളും അടക്കമുള്ള മീനുകളാണ് ലഭിച്ചത്. നാളുകൾക്ക് ശേഷം ആശ്വാസമായെത്തിയ മത്സ്യക്കൊയ്ത്ത് തീരത്തെ സജീവമാക്കി. ഇന്നലെ കടലിലിറങ്ങിയ ഒട്ടുമിക്ക വള്ളങ്ങൾക്കും മത്സ്യം ലഭിച്ചു.