ചാലക്കുടി: എസ്.എസ്.എൽ.സി പരീക്ഷയിൽ ചാലക്കുടിയ്ക്ക് തിളക്കമാർന്ന വിജയം. മോഡൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, വി.ആർ.പുരം ഗവ.ഹയർ സെക്കന്ററി സ്‌കൂൾ എന്നിവ വീണ്ടും നൂറ് ശതമാനം വിജയം കൈവരിച്ചു. ഗവ.ഗേൾസ് സ്‌കൂളിൽ ഒരു കുട്ടിയുടെ തോൽവി തുടർച്ചയായി ആറാം തവണയും നൂറു ശതമാനം വിജയമെന്ന് സ്വപ്‌നത്തിന് തിരിച്ചടിയായി. ചായ്പ്പൻകുഴി ഗവ.സ്‌കൂളിലും നൂറു ശതമാനം വിജയമുണ്ട്. രണ്ട് പേർ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടി. ചാലക്കുടി കാർമൽ ഹയർ സെക്കൻഡറി സ്‌കൂളിന്റേത് വീണ്ടും തകർപ്പൻ വിജയമായി. 84 പേർക്കും മുഴവൻ എ പ്ലസും നൂറു ശതമാനം വിജയവും നേടാനായി. സേക്രട്ട് ഹാർട്ട് കോൺവെന്റ് സ്‌കൂളിൽ പരീക്ഷയെഴുതിയ 338 പേരും വിജയിച്ചു. 60 പേർ മുഴുവൻ വിഷയങ്ങളിൽ എപ്ലസ് നേടി.