obituary
വിഷ്ണുരാജ്

ചാവക്കാട്: കടലിൽപ്പെട്ട പന്ത് എടുക്കുന്നതിനിടെ തിങ്കളാഴ്ച തിരയിൽ പെട്ട് മരിച്ച ഇരട്ടപ്പുഴ ചക്കര ബാബുരാജിന്റെ മകൻ വിഷ്ണുരാജിന് നാട് കണ്ണീരോടെ വിടനൽകി. ഇന്നലെ ഉച്ചയോടെ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിനുശേഷം വിഷ്ണുരാജിന്റെ മൃതശരീരം ഇരട്ടപ്പുഴ കുമാരൻപടിയിലെ വീട്ടിലെത്തിച്ചപ്പോൾ നാടൊന്നാകെ ഒഴുകിയെത്തി. വീട്ടിൽ അൽപ്പനേരം പൊതുദർശനത്തിന് വച്ച ശേഷം വീട്ടുവളപ്പിൽ ശവസംസ്കാരം നടന്നു.