ചാലക്കുടി: നഗരസഭയിലെ കൊവിഡ് സ്ഥിരീകരിച്ച വനിതാ കൗൺസിലറുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. 68 പേരാണ് പട്ടികയിൽ. 31 കൗൺസിലർമാർ ഇതിൽപ്പെടും. വാർഡ് 19ൽ എട്ടും 22ൽ എഴും പരിസരവാസികളുണ്ട്. ഇരിങ്ങാലക്കുട രൂപതയിലെ മൂന്നും തൃശൂർ കളക്ടറേറ്റിലെ രണ്ട് ജീവനക്കാരും സമ്പർക്കരാണ്. ഇതിനിടെ രോഗം സ്ഥിരീകരിച്ച വനിതാ കൗൺസിലറുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവായത് പ്രശ്‌നത്തെ സങ്കീർണ്ണമാക്കി. കന്യാസ്ത്രീയായ ഇവരിൽ നിന്നാണ് ജ്യേഷ്ഠത്തിയ്ക്ക് രോഗം വന്നതെന്നായിരുന്നു നിഗമനം. നഗരസഭയിലെ ഡ്രൈവറിൽ നിന്നും വനിതാ കൗൺസിലർക്ക് രോഗം വരാൻ സാധ്യതയില്ലെന്നാണ് കണക്കുകൂട്ടൽ. ഇയാളുമായി കൗൺസിലർ അടുത്തിടപഴകിയിട്ടില്ല. ജൂൺ 15ന് നടന്ന കൗൺസിൽ യോഗത്തിലായിരുന്നു ഡ്രൈവർക്ക് സ്വീകരണം നൽകിയത്. മാത്രമല്ല, പരിയാരം സ്വദേശിയായ ഡ്രൈവറുടെ ഭാര്യ, സഹോദരൻ, പിതാവ് എന്നിവർക്കാർക്കും വൈറസ് ബാധയില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. വനിതാ കൗൺസിലറുടെ ഭർത്താവ്, മകൻ എന്നിവരുടെ സ്രവം പരിശോധിച്ചതിന്റെ ഫലം ബുധനാഴ്ച വരും. ഇവ നെഗറ്റീവായാൽ അത് വിരൽ ചൂണ്ടുന്നത് ഒരുപക്ഷെ, നഗരത്തിൽ വൈറസിന്റെ സമൂഹ വ്യാപനത്തിന്റെ നിഴലിലേയ്ക്കാവും,