food-

നമുക്ക് ഒന്ന് പുറകിലോട്ടു തിരിഞ്ഞു നോക്കാം , നമ്മുടെ പൂർവികർ ,രണ്ടു തലമുറ മുമ്പുള്ളവർ. ഇന്നുള്ളതുപോലുള്ള ഒരുപാട് പ്രശ്നങ്ങൾ അന്ന് അവർക്ക് ഇല്ലായിരുന്നു. . ജീവിതശൈലീരോഗങ്ങൾ എന്ന വാക്കുപോലും ഇല്ലായിരുന്നു .പൂർണാരോഗ്യമുള്ള ഒരു തലമുറ ശാരീരിക അധ്വാനവും കൃത്യവും ക്രമവും ആയ ഭക്ഷണശീലങ്ങളും , ചിട്ടയുള്ള ജീവിതശൈലിയും ആരോഗ്യദൃഢതയുള്ള ഒരു സമൂഹത്തിന് അന്ന് വഴിതെളിച്ചു

ഇന്ന് ജീവിതസൗകര്യങ്ങൾ കൂടി , ഒപ്പം ജീവിതശൈലി രോഗങ്ങളും , എന്തു കൊണ്ടെന്നാൽ നാം നമ്മെ സ്‌നേഹിക്കുന്നില്ല . നമ്മുടെ ശരീരത്തെ ബഹുമാനിക്കുന്നില്ല. കണ്ണിൽ കാണുന്നതും കൈയ്യിൽ കിട്ടുനന്നതും വാരി നിറച്ച് നമ്മുടെ വയർ ഒരു ബലൂൺ പോലെ ആക്കി . .ക്രമത്തിലധികം ഭാരം കൊണ്ടും മറ്റ് ജീവിതശൈലീരോഗങ്ങളുടെ പ്രഭാവം കൊണ്ടും ഉദരരോഗങ്ങൾ അധികരിക്കുന്നു.
ലോകജനസംഖ്യയിൽ ഏതാണ്ട് മൂന്നിലൊന്നാളുകൾക്കും ദഹനസംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ.അനുഭവപ്പെടാറുണ്ടെന്നാണു കണക്ക്. വയറുവീർപ്പ്, അസിഡിറ്റി, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, ദഹനക്കേട്, വയറുവേദന,.മലബന്ധം ,വയറിളക്കം,വിരശല്യം, തുടങ്ങിയ അസ്വസ്ഥതകൾ ഉദരരോഗവുമായി ബന്ധപ്പെട്ട് വന്നേക്കാം. കൂടാതെ വയറ്റിലെ അൾസർ, ഉയർന്ന അമ്ലത്വം, അമിതമായ മരുന്നുകളുടെ ഉപയോഗം,കട്ടിയുള്ളതും ദഹിക്കാൻ പ്രയാസമുള്ളതുമായ ഭക്ഷണങ്ങൾ എന്നിവയെല്ലാം തന്നെ ഉദരരോഗങ്ങൾക്ക് കാരണമായേക്കാം.


ഉദരരോഗങ്ങളും ഭക്ഷണക്രമങ്ങളും
പുളിച്ചുതികട്ടൽ പ്രശ്നമുള്ളരോഗികൾ ശ്രദ്ധിക്കുക , എരിവ്, പുളി, മസാല ഇവ ചേർന്ന ആഹാരം ഒഴിവാക്കുക , ഒന്നിച്ചുള്ള ഭകഷണം ഒഴിവാക്കി ഇടയ്ക്കിടക്ക് കുറേശേ കഴിക്കുക .രാത്രി ഭക്ഷണം നേരത്തെ കഴിക്കുക . രാത്രിയിൽ അമിതമായി കഴിക്കാതിരിക്കുക .


ഗ്യാസ്ട്രബിൾ

ആഹാരരീതി, ആഹാരസമയത്തിലെ കൃത്യതയില്ലായ്മ, ആഹാരം കഴിക്കാതിരിക്കുന്നത് ഇവയെല്ലാം ഗ്യാസ്ട്രബിളിനു കാരണമാകാം .കാർബോഹൈഡ്രറ്റ് കൂടുതലുള്ള ആഹാരം ഒഴിവാക്കണം. ഇവ വിഘടിച്ചാൽ ലഭിക്കുന്നത് കാർബൺ ഡൈഓക്‌സൈഡ് എന്ന ഗ്യാസും വെള്ളവുമാണ്. ഉദാ. കടല, പരിപ്പ്, ഉരുളക്കിഴങ്ങ്, പയർ, മരച്ചീനി. ദഹിക്കാത്ത ആഹാരം വൻകുടലിലെത്തി അവയെ ബാക്ടീരീയ വിഘടിപ്പിക്കുമ്പോഴും കാർബൺഡൈഓക്‌സൈഡ് ഉണ്ടാകുന്നു.കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളും പാനീയങ്ങളും ദഹനമില്ലായ്മയും മാത്രമല്ല ഗ്യാസ്ട്രബിളിന്റെ കാരണങ്ങൾ. ഉദരസംബന്ധമായി പല ഗുരുതര രോഗങ്ങളും ഇതിന് കാരണമാകാറുണ്ട്. ഗ്യാസ്ട്രബിൾ സ്ഥിരമായി അനുഭവപെടുന്നവർ മറ്റ് അനുബന്ധ കാര്യ കാരണങ്ങൾ കണ്ടെത്താനായി വിദഗ്ധ ചികിസ്ത തേടേണ്ടത് അനിവാര്യമാണ്.


അൾസർ

ഭക്ഷണത്തെ ദഹിപ്പിക്കുന്നതിനായി ശരീരത്തിലുണ്ടാകുന്ന ആസിഡ് ദോഷകരമായി മാറി കുടൽ ഭിത്തികളിൽ ഉണ്ടാക്കുന്ന വൃണങ്ങളാണ് അൾസർ. , ഗാസ്ട്രിക് അൾസർ. , ഡ്യുവോഡെനൽ അൾസർ. എന്നിവയൊക്കെ കുടലിൽ ഉണ്ടാകുന്ന അൾസറുകളാണ്. മാനസികപിരിമുറുക്കം, ജീവിത ശൈലികൾ,ഭക്ഷണരീതികൾ എന്നിവകൊണ്ടൊക്കെ അൾസർ. ബാധിച്ചേക്കാം. .കാബേജിന്റെ ഇനത്തിൽ പെട്ട പച്ചക്കറികൾ ധാരാളമായി കഴിക്കുക. ഇത് ജ്യൂസായോ, അല്ലാതെയോ കഴിക്കാം. ഇവയിൽ ധാരാളമായി ഫൈബറുകൾ അടങ്ങിയിരിക്കുന്നത് അൾസറിനെ തടയാൻ സഹായിക്കും.ഫൈബറുകൾ ധാരാളമടങ്ങിയ പച്ചക്കറികളും, പഴങ്ങളും കഴിച്ചാൽ രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും, രോഗം കുറയുകയും ചെയ്യും. മസാലകൾ ഏറെ ഉപയോഗിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇത് അൾസർ സംബന്ധിച്ച അസ്വസ്ഥതകൾ വർദ്ധിപ്പിക്കും. കാപ്പിയും, സോഡ പോലെയുള്ള പാനീയങ്ങളും ഒഴിവാക്കുക. മദ്യപാനം ഒഴിവാക്കുക