thozhilurapp-

കേരളകൗമുദി മേയ് 20ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയലുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചാണ് ഇൗ കത്ത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി കേരളത്തിൽ വിജയകരമാക്കാൻ സ്വകാര്യ മേഖലയിലെ പ്രവർത്തനങ്ങളും ഉൾപ്പെടുത്തണമെന്ന് എഴുതികണ്ടു. ദേശീയ തൊഴിലുറപ്പ് നിയമപ്രകാരം 2005-ൽതന്നെ പാർലമെന്റിൽ പാസാക്കിയ നിയമപ്രകാരം എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവരുടെ സ്വകാര്യ വസ്തുക്കളും മറ്റുള്ള ബി.പി.എൽ കാരുടെ മറ്റും വസ്തുക്കളും നിയമപരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. 2008 ൽ ഹോർട്ടിക്കൾച്ചറും ഉൾപ്പെടുത്തി. 2009-ൽ ഇത് ചെറുകിട കർഷകരുടെ വസ്തുക്കൾക്കും ബാധകമാക്കി. 2014 -ൽ ഭേദഗതിയിലൂടെ വനവത്കരണം, പശുതൊഴുത്ത് നിർമ്മാണം, കോഴിപ്പുര, പന്നിക്കൂട്, പുതിയ കുളങ്ങളുടെ നിർമ്മാണം തുടങ്ങിയവയും അനുവദിച്ചിരുന്നു.

സജിത്

തിരുവനന്തപുരം.