ചിറയിൻകീഴ് :രാജീവ്ഗാന്ധി കൾചറൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന 'രാജീവം 2020 ' വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി അഴൂർ ഹൈസ്കൂളിൽ എൽ.ഇ.ഡി ടിവി നൽകി.വിതരണോദ്ഘാടനം ഫോറം പ്രസിഡന്റ് അഡ്വ. എസ്. കൃഷ്ണകുമാർ നിർവഹിച്ചു. പദ്ധതിയിലുൾപ്പെടുത്തി നിയോജക മണ്ഡലത്തിലെ സ്കൂളുകൾക്കും,നിർദ്ധന വിദ്യാർത്ഥികൾക്കുമുൾപ്പെടെ ടി.വി, മൊബൈൽ ഫോൺ,ടാബ്‌ലറ്റ് എന്നിവ നൽകുന്ന ബൃഹത്തായ പദ്ധതിക്കാണ് തുടക്കം കുറിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു.ഫോറം ജനറൽ സെക്രട്ടറി ജി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ എച്ച്.എം ലതാ ശിവപ്രസാദ്,എസ്.എം.സി ചെയർമാൻ അനു വി.നാഥ് എന്നിവർ ടി.വി ഏറ്റുവാങ്ങി.സ്കൂൾ അദ്ധ്യാപകർക്ക് ഉപയോഗിക്കുന്നതിനായി നൽകിയ മാസ്കുകൾ പി.ടി.എ പ്രസിഡന്റ് ജയ ഏറ്റുവാങ്ങി. പഞ്ചായത്തംഗളായ അഴൂർ വിജയൻ, കെ. ഓമന, ഫോറം ഭാരവാഹികളായ മാടൻവിള നൗഷാദ്, എ.ആർ.നിസാർ, എസ്.ജി.അനിൽകുമാർ, മധു പെരുങ്ങുഴി, യാസിർ യഹിയ, ബബിതാ മനോജ് തുടങ്ങിയവർ പങ്കെടുത്തു.