കല്ലമ്പലം: ബി. സത്യൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി 78 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച്‌ രണ്ടാം ഘട്ടം പൂർത്തിയാക്കിയ ഒറ്റൂർ പഞ്ചായത്തിലെ നീറുവിള ഇൻഡോർ സ്റ്റേഡിയം ജൂൺ മദ്ധ്യത്തിൽ തുറന്ന് കൊടുക്കും. 50 ലക്ഷം രൂപ കൂടി ചെലവഴിച്ച് വർക്കുകൾ പൂർത്തീകരിക്കും. ഇലട്രിക്ക്, ഫ്ളഡ് ലൈറ്റ് വർക്കുകൾ, റൂഫീഗ്, ഫ്ളൊറിഗ് മാറ്റ് തുടങ്ങിയവയും ഗാലറിയും, ഗ്രൗണ്ട് വർക്കുകളും ഇനി ചെയ്യാനുണ്ട്. ഈ വർക്കുകൾ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ദേശിയ നിലവാരമുള്ള സ്റ്റേഡിയമായി ഉയർത്തുകയാണ് ലക്ഷ്യം. രാത്രിയും പകലും ഇൻഡോർ മത്സരങ്ങൾ നടക്കും. വോളിബാൾ, കബടി, ഷട്ടിൽ,ടെന്നീസ്, റെസ്‌ലിംഗ്, തായ്ക്കോണ്ട, കരാട്ടേ തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങളും പരിശിലനവും നടത്താനാകും. ഒറ്റൂർ പഞ്ചായത്ത് വക മാർക്കറ്റിനോട്‌ ചേർന്ന് വിട്ടുകിട്ടിയ സ്ഥലത്താണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത്. ഒറ്റൂർ, മണമ്പൂർ പഞ്ചായത്തുകളിലെ നവകേരളം, ജെസ് സ്റ്റേഴ്സ് ക്ലബുകൾക്ക് ആവശ്യമായ പരിശീലനം ഒരുക്കാനും കഴിയും. എം.എൽ .എ ഫണ്ടിൽ 1.28 കോടിയിലാണ് സ്റ്റേഡിയത്തിന്റെ മൊത്ത നിർമ്മാണം പൂർത്തിയാക്കുന്നത്. എം.എൽ എ സ്റ്റേഡിയത്തിന്റെ പുരോഗതി വിലയിരുത്തുകയും പഞ്ചായത്തിന്റെ ഭരണ കാലാവധിക്ക് മുൻപ് തന്നെ നിർമാണം പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും അറിയിച്ചു. വാർഡ് മെമ്പർ ഡെയ്സി, രതീഷ്, എന്നിവർ എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.