നെടുമങ്ങാട് :ഹിന്ദുക്കളല്ലാത്തവർക്ക് ഹിന്ദു ജാതി സർട്ടിഫിക്കറ്റ് നൽകരുതെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവർത്തകർ വട്ടപ്പാറ വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി.ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി വഴയില ഉണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ നെടുമങ്ങാട് വി.ശ്രീകുമാർ, താലൂക്ക് സെക്രട്ടറി സുരേഷ് ചെമ്പകശേരി,പഞ്ചായത്ത് കമ്മിറ്റി സംഘടനാ സെക്രട്ടറി സൂരജ്,താലൂക്ക് സമിതി ഭാരവാഹി ദാമോദരൻ എന്നിവർ പങ്കെടുത്തു.