കാട്ടാക്കട:മൈലോട്ടു മൂഴി ജനതാ ഗ്രന്ഥശാല കള്ളിക്കാട് ഗവൺമെന്റ് ഹോമിയോ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ പ്രതിരോധ മരുന്ന് വിതരണം പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എ .ജെ .അലക്സ് റോയ് അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗിരി,ഗ്രാമ പഞ്ചായത്തംഗങ്ങളായ മൈലോട്ടുമൂഴി വി.ശ്രീകണ്ഠൻ,എ.കെ.ദിനേശ്,ഗ്രന്ഥശാല സെക്രട്ടറി എസ്.രതീഷ് കുമാർ,വൈസ് പ്രസിഡന്റ് എസ്.അനിക്കുട്ടൻ, എ.വിജയകുമാരൻ നായർ,എ.സന്തോഷ് കുമാർ, ജ്യോതിഷ് വിശ്വംഭരൻ,എസ്.പി.സുജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.ഫോൺ. 9383490951,9645391105.