കാട്ടാക്കട:സമ്പൂർണ ലോക്ക് ഡൗൺദിനമായ ഇന്നലെ എൻ.ജി.ഒ സംഘ് താലൂക്ക് ഓഫീസ് സപ്ലൈ ഓഫീസ് പരിസരത്ത് നടത്തിയ ശുചീകരണം സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.സജീവ് കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി പാക്കോട് ബിജു,ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ,ജോയിന്റ് സെക്രട്ടറി അജിത് കുമാർ, ഫെറ്റോ ജില്ലാ സെക്രട്ടറി ജി.ഡി.അജികുമാർ,ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ രതീഷ് കുമാർ,ബിജു കുമാർ.എസ്.എൽ തുടങ്ങിയവർ നേതൃത്വം നൽകി.