കാട്ടാക്കട:പ്രവാസികളെ അപമാനിക്കുന്നതിനെതിരേ കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് രാവിലെ 10ന് കാട്ടാക്കട ജംഗ്‌ഷനിൽ പ്രതിഷേധ ധർണ നടത്തും.ബന്ധപ്പെട്ടവർ ധർണയിൽ പങ്കെടുക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ് അഭ്യർത്ഥിച്ചു.