തിരുവനന്തപുരം: സംസ്ഥാനത്തിനകത്ത് ഇന്ന് സർവീസ് തുടങ്ങുന്ന രണ്ട് ട്രെയിനുകളിൽ തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി ട്രെയിനിന്റെ സർവീസ് സർക്കാർ ഇടപെട്ട് ചുരുക്കി. കണ്ണൂരിന് പകരം കോഴിക്കോട് സ്റ്റേഷനിൽ നിന്നാവും ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെടുക. തിരികെ തിരുവനന്തപുരത്ത് നിന്നും ഉച്ചയോടെ പുറപ്പെടുന്ന ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും.
കണ്ണൂർ കൂടാതെ ജനശതാബ്ദിയുടെ തലശ്ശേരി, വടകര, മാവേലിക്കര, കായംകുളം സ്റ്റോപ്പുകളും കേരള സർക്കാരിന്റെ നിർദേശത്തെ തുടർന്ന് റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ കൊവിഡ് കേസുകളുടെ ബാഹുല്യവും എല്ലാ സ്റ്റേഷനുകളിലും സ്ക്രീനിംഗ് സൗകര്യം ഒരുക്കാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ ജനശതാബ്ദി ട്രെയിനുകളുടെ സ്റ്റോപ്പുകൾ വെട്ടിചുരുക്കിയതെന്നാണ് സൂചന.