ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും മറ്റ് മന്ത്രിമാരും ഹോം ക്വാറന്റീനിൽ പ്രവേശിച്ചു. മേയ് 29ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തതിനു പിന്നാലെയാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആ മന്ത്രിസഭായോഗത്തിൽ പങ്കെടുത്ത മറ്റ് മന്ത്രിമാരും ചീഫ് സെക്രട്ടറിയുമടക്കമള്ളവരാണ് ക്വാറന്റൈനിൽ പ്രവേശിച്ചത്.
രോഗം സ്ഥിരീകരിച്ച മന്ത്രിയും അഞ്ച് കുടുംബാംഗങ്ങളും ഋഷികേശിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. മന്ത്രിയുടെ വീട്ടിലെ അംഗങ്ങളുടെയും ജോലിക്കാരുടെയുമടക്കം 41 പേരുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിൽ 22 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതിൽ 14 എണ്ണം ഡെറാഡൂണിലും മൂന്നെണ്ണം ഹരിദ്വാറിലും അഞ്ചെണ്ണം നൈനിറ്റാളിലുമാണ്