ഖത്തർ: ലോക്ക്ഡൗണിൽ വിവിധ രാജ്യങ്ങൾ ഇളവ് വരുത്തിയതോടെ വിമാന സർവീസുകൾ ആരംഭിക്കാൻ ഖത്തർ എയർവേയ്സ് ഒരുങ്ങുന്നു. പ്രധാന നഗരങ്ങളിലേക്കാണ് ആദ്യം സർവീസ് ആരംഭിക്കുന്നത്. ജൂൺ അവസാനത്തോടെ എൺപതിലധികം നഗരങ്ങളിലേക്ക് സർവീസ് നടത്തും. അതിനുള്ള സജ്ജീകരണങ്ങൾ തുടങ്ങിയതായി ഖത്തർ എയർവേയ്സ് വ്യക്തമാക്കി. വിമാന സർവീസുകൾ എന്ന് ആരംഭിക്കുമെന്ന് യാത്രക്കാരുടെ ചോദ്യങ്ങൾ ഏറിവരുന്ന സാഹചര്യത്തിലാണ് സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങുന്നത്.