online-education-

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനം കുട്ടികളില്‍ എത്തുന്നുണ്ടെന്ന് ടീച്ചര്‍മാര്‍ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികള്‍ ക്ലാസില്‍ പങ്കെടുക്കുന്നുവെന്നത് മാതാപിതാക്കളും ശ്രദ്ധിക്കണം. ഓണ്‍ലൈന്‍ പഠനം പൂര്‍ണമല്ല, തുടക്കം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തവർക്ക് ബദൽ സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാ‍ർത്ഥികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ക്ലാസിന് ശേഷം അദ്ധ്യാപകർ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തണമെന്നും സാഹചര്യം അനുകൂലമായാൽ ക്ലാസ്സ് മുറികളിലേക്ക് പഠനം മടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സാഹചര്യം അനുകൂലമായാൽ പഴയ ക്‌ളാസ്റൂം പഠന രീതിയിലേക്ക് തിരിച്ചു വരും.സാങ്കേതിക സഹായങ്ങൾ ഇല്ലാത്തവർക്കുണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ശ്രമം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാന അദ്ധ്യാപകൻ ഈ കാര്യത്തിൽ പ്രത്യേക പരിഗണന നൽകണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുട്ടികളിലേക്ക് ഓൺലൈൻ ക്ലാസ് എത്തിക്കാൻ കാര്യമായി ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.