-k-s-gopakumar-

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സർവ്വകലാശാലകളുടെ അധികാരങ്ങൾ കവർന്നെടുക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് മുൻ കേരളസർവ്വകലാശാല സിൻഡിക്കേറ്റംഗം കെ.എസ് ഗോപകുമാർ. വിദ്യാർത്ഥി സംഘടനകളോടും അദ്ധ്യാപക സംഘടനകളോടും കൂടി ആലോചന നടത്താതെയുള്ള സമയക്രമീകരണം 8.30 മുതൽ 1.30 വരെയെന്നതും, വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിനായുള്ള സൗകര്യം ഉണ്ടോ എന്ന പരിശോധന കൂടാതെ സർക്കാരിനെ ഹാജർ അറിയിക്കണമെന്ന നിലപാടും അപലപനീയമാണ്. സർവ്വകലാശാലകളിലെ പല സെമസ്റ്റർ പരീക്ഷകളും ഇനിയും നടക്കാനിരിക്കെയാണ് അടുത്ത സെമസ്റ്റർ ക്ലാസ്സ് ആരംഭിക്കുന്നത് ഇത് വിദ്യാർത്ഥികളെ ബാധിക്കുന്ന തിരുമാനം ആണെന്നും ഈ തിരുമാനങ്ങൾ പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.