കൊല്ലം:കൊല്ലം തോപ്പിൽക്കടവിൽ പ്രതിഷേധവുമായി തെരുവിലറങ്ങിയ നൂറോളം അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് വിരട്ടിയോടിച്ചു. ഭക്ഷണം ലഭിക്കുന്നില്ല, നാട്ടിൽപ്പോകാൻ സൗകര്യം ചെയ്തുതരണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ ഇന്നുരാവിലെ പ്രതിഷേധവുമായി രംഗത്തെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് വിരട്ടിയോടിച്ചത്. തൊഴിലാളികളിൽ ആരെയെങ്കിലും കസ്റ്റഡിയിലെടുത്തോ എന്ന് വ്യക്തമല്ല. സംസ്ഥാനത്ത് പലയിടങ്ങളിലും കഴിഞ്ഞദിവസങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.