ന്യൂഡൽഹി:യോഗത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞന് കൊവിഡ്സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ ഐ.സി.എം.ആർ ആസ്ഥാനം രണ്ടുദിവസത്തേക്ക് അടച്ചു.മുംബയിൽ നിന്നുള്ള ശാസ്ത്രജ്ഞനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച ഇവിടെ നടന്ന യോഗത്തിൽ പങ്കെടുത്ത ഇദ്ദേഹത്തിന് കഴിഞ്ഞദിവസമാണ് യോഗം സ്ഥിരീകരിച്ചത്. അണുനശീകരണത്തിനുവേണ്ടിയാണ് ആസ്ഥാനം രണ്ടുദിവസത്തേക്ക് അടച്ചത്. എന്നാൽ ആശങ്കവേണ്ടെന്നും കൊവിഡുമായി ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇവിടെയുള്ള മറ്റേതെങ്കിലും ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.