flight-

ദുബായ്: യു.എ.ഇ താമസ വിസയുള്ളവര്‍ക്ക് ഇന്ന് മുതല്‍ രാജ്യത്തേക്ക് തിരിച്ചുവരാം. ഇതിനായി ഷെഡ്യൂള്‍ഡ് വിമാന സര്‍വ്വീസും, പ്രത്യേക വിമാന സര്‍വ്വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയിലേക്ക് മടങ്ങാന്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാർ കാത്തിരിക്കെയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്.

താമസവിസയുള്ള മലയാളികള്‍ക്കും ഉടന്‍ മടക്കം സാദ്ധ്യമാകും. തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവര്‍ താമസ കുടിയേറ്റ വകുപ്പിലെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണം ഉണ്ടാകും.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക അമേരിക്ക എന്നിവിടങ്ങളിലുള്ള യു.എ.ഇ താമസവിസയുള്ളവര്‍ക്കാണ് തിരിച്ചു വരാന്‍ വിമാന സര്‍വ്വീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈ ദുബായ് എന്നിവയാണ് ഇതിനായി സര്‍വ്വീസ് നടത്തുക.

.