തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിച്ച കെ.എസ്.ഇ.ബി മുന്‍ ജീവനക്കാരനെതിരെ കേസ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ശ്രീഹര്‍ഷനെതിരെയാണ് പൊലീസ് കേസെടുത്തത്. ചെന്നിത്തലക്കെതിരെ വാട്‌സാപ്പില്‍ അപവാദ പ്രചാരണം നടത്തിയതിനാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. രമേശ് ചെന്നിത്തലയുടെ ഓഫീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.