കല്ലമ്പലം: മണമ്പൂർ വില്ലുമംഗലം ക്ഷേത്രത്തിന് സമീപം വർഷങ്ങളായി വെള്ളം ഒഴുകിയിരുന്ന നീർച്ചാലുകൾ സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തി മതിൽ കെട്ടിയതായി പരാതി. ഒഴുക്ക് നിലച്ച് വെള്ളം കെട്ടിനിൽക്കുന്നത് നാട്ടുകാരെ ദുരിതത്തിലാക്കി. പ്രദേശത്തുള്ള നിരവധിപേരാണ് നിത്യേന ഇതുവഴി സഞ്ചരിക്കുന്നത്. മഴ ശക്തമായതോടെ സമീപത്തെ വീടുകളിലും വെള്ളം കയറാനുള്ള സാദ്ധ്യതയേറി. പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.