ബാഹുബലി സീരീസിന്റെ തകർപ്പൻ വിജയത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈയാഴ്ച പുനരാരംഭിക്കും. സർക്കാരിന്റെ കൊവിഡ് - 19 മാർഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും ചിത്രീകരണം. രാജമൗലിയും നിർമ്മാതാവ് ധനയ്യയും ചിത്രീകരണ സംഘത്തിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതുൾപ്പെടെയുള്ള അവശ്യ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു.
ആർ.ആർ. ആർ. എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന രാജമൗലി ചിത്രത്തിൽ രാംചരൺ തേജയും ജൂനിയർ എൻ.ടി.ആറുമാണ് നായകന്മാർ.