അബുദാബി: സൗദിയും യു.എ.ഇയും കുവൈറ്റും കൊവിഡ് പടരുന്നത് തടയാനാവാതെ വിഷമിക്കുകയാണ്. ഓരോ ദിവസം കഴിയും തോറും രോഗികളുടെ എണ്ണം കൂടിവരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി തുടങ്ങിയതോടെ രോഗികളുടെ എണ്ണവും കൂടുകയാണ്. നിന്ത്രണം ഉണ്ടായിരുന്നപ്പോഴും നിയന്ത്രണത്തിൽ ഇളവ് വന്നപ്പോഴും ഒരുപോലെ രോഗം വ്യാപിക്കുന്നതാണ് അധികാരികളെ വിഷമിപ്പിക്കുന്നത്. ഇനി ഇന്ത് ചെയ്യും എന്നാണ് ഭരണാധികാരികൾ ആലോചിക്കുന്നത്.
പ്രവാസികളിൽ കുറേപ്പേരെ നാടുകളിലേക്ക് തിരിച്ചയച്ചെങ്കിലും നല്ലൊരു ശതമാനം ഇപ്പോഴും ഇവിടെ കഴിയുകയാണ്. ലേബർ ക്യാമ്പുകളിൽ കഴിഞ്ഞവരെ പ്രത്യേക സ്ഥലത്താണ് പാർപ്പിച്ചിരിക്കുന്നത്. ഇവർക്ക് ആവശ്യമുള്ള ഭക്ഷണവും മറ്റും സർക്കാരർ നൽകുന്നുണ്ട്. കൊവിഡിന് എന്നാണ് ഒരു ശമനമെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.
യു.എ.ഇയിൽ 661 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോട രോഗികളുടെ എണ്ണം 34,557 ആയി.. രണ്ടു പേർ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം .264 ആയി. 386 പേർ രോഗമുക്തി നേടി. 37,000 പുതിയ കൊവിഡ് ടെസ്റ്റുകൾ രാജ്യത്തുടനീളം നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.