gold

മുംബയ്: സ്വര്‍ണവില പവന് വീണ്ടും 35,000 രൂപയ്ക്കടുത്തെത്തി. ഇന്ന് പവന് 320 രൂപകൂടി 34,880 രൂപ നിലവാരത്തിലെത്തി. 4,360 രൂപയാണ് ഗ്രാമിന് വില. ശനിയാഴ്ച 34,560 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്. അമേരിക്കന്‍ നഗരങ്ങളിലെ പ്രതിഷേധവും യു.എസ്-ചൈന തര്‍ക്കവുമാണ് വിലവര്‍ദ്ധനയ്ക്കിടയാക്കിയത്.

ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില 0.4ശതമാനം വര്‍ദ്ധിച്ച് ഔണ്‍സിന് 1,733 ഡോളറായി. മേയ് 18നാണ് സമീപകാലത്ത് ഏറ്റവും ഉയര്‍ന്ന നിലാവരമായ 35,040 രൂപയിലേയ്ക്ക് വില ഉയര്‍ന്നത്. അടുത്ത ദിവസം തന്നെ 34,520രൂപയിലേയ്ക്ക് താഴുകയും ചെയ്തു.