റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്നുമലയാളികൾ കൂടി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി ഡൊമനിക് ജോൺ,. കൊല്ലം പാതാരം സ്വദേശി രാജു(56), കൊണ്ടോട്ടി അലി രായിൻ(49) എന്നിവരാണ് മരിച്ചത്. ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 163 ആയി. ശരാശരി നാല് മലയാളികൾ ഒരുദിവസം ഗൾഫിൽ മരിക്കുന്നുണ്ടെന്നാണ് കണക്ക്.