
ന്യൂഡൽഹി: സംസ്ഥാനത്ത് കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. കേരളത്തിനും ലക്ഷദ്വീപിനുമിടയില്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്രമാകുകയാണ്. ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദം മറ്റന്നാള്‍ വൈകിട്ടോടെ വടക്കന്‍ മഹാരാഷ്ട്രക്കും തെക്കന്‍ ഗുജറാത്തിനും ഇടയ്ക്ക് കരയിലെത്തുമെന്നാണ് സൂചന. കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
നെയ്യാർ, അരുവിക്കര സംഭരണികളുടെ ഷട്ടറുകൾ നിയന്ത്രിതമായി ഉയർത്തിയേക്കും. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. പടിഞ്ഞാറൻ തീര സംസ്ഥാനങ്ങൾക്കെല്ലാം ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.