തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ അന്തർജില്ലാ ബസ് സർവീസിന് അനുമതി നൽകി സംസ്ഥാന സർക്കാർ. നിയന്ത്രണങ്ങളോടെയായിരിക്കും സർവീസ് നടത്തുക. ജില്ലയ്ക്കകത്ത് ഇപ്പോൾ യാത്ര നടത്തുന്നത് പോലെ സാമൂഹിക അഖലം പാലിച്ച് അമ്പത് ശതമാനം ബസ് നിരക്ക് കൂട്ടിയായിരിക്കും ബസുകൾ സർവീസ് നടത്തുക. കേന്ദ്രം അനുവദിച്ചെങ്കിലും അന്തർസംസ്ഥാന ബസ് സർവ്വീസിന് സംസ്ഥാനം അനുമതി നൽകിയിട്ടില്ല. ഹോട്ടലുകളും നിയന്ത്രണങ്ങളോടെ തുറക്കാനാണ് തീരുമാനം. ആരാധനാലയങ്ങൾ തുറക്കുന്നത് മതമേലദ്ധ്യക്ഷൻമാരുമായി ചർച്ച നടത്തിയതിന് ശേഷം മതിയെന്നാണ് അവലോകന യോഗത്തിൽ തീരുമാനമായത്.
ലോക്ക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. ജൂണ്‍ എട്ടിന് ശേഷം നിയന്ത്രണങ്ങളോടെ തുറക്കുന്ന ഹോട്ടലുകളിൽ അവിടെ തന്നെ ഇരുന്ന് ഭക്ഷണ കഴിക്കാനും അനുവാദം നല്‍കും. എന്നാൽ മുൻകൂട്ടിയുള്ള ബുക്കിംഗും പകുതി സീറ്റുകളും മാത്രമെ കാണുകയുള്ളൂവെന്നാണ് വിവരം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് അവലോകനയോഗം വീണ്ടും ചേരും