covid-19

ചെന്നൈ: കൊവിഡിന് ശമനമില്ലാതായതോടെ തമിഴ്നാട്ടിൽ ലോക്ക് ഡൗൺ ജൂൺ 30 വരെ നീട്ടി. അതേസമയം ടാക്സി, ഓട്ടോ സർവീസുകൾ നടത്താൻ അനുമതി നൽകി. ചില ജില്ലകളിൽ ഭാഗികമായി ബസ് സർവീസുകൾ നടത്താനും അനുമതി നൽകി.

കൊവിഡ് പടരാതിരിക്കാൻ സംസ്ഥാന ദുരന്ത നിവാരണ നിയമപ്രകാരമാണ് ലോക്ക് ഡൗൺ നീട്ടിയതെന്ന് മുഖ്യമന്ത്രി പളനി സ്വാമി അറിയിച്ചു.

തീയേറ്ററുകൾ, ജിമ്മുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തുറക്കില്ല. ഐ.ടി സ്ഥാപനങ്ങൾക്ക് 20 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ചെന്നൈ, ചെങ്കൽപെട്ട്,കാഞ്ചീപുരം, തിരുവെള്ളൂർ ജില്ലകൾ ഒഴികുള്ള നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും 50 ശതമാനം ബസുകൾ സർവീസ് നടത്താൻ സർക്കാർ അനുമതി നൽകി. കേരളം, കർണാടകം ഉൾപ്പെടെയുള്ള അടുത്ത സംസ്ഥാനങ്ങളലേക്ക് പോകാൻ അനുമതിയില്ല.