നെയ്യാറ്റിൻകര :ഓൺലൈൻ പഠനത്തിന് സ്വകര്യമില്ലാത്ത മുഴുവൻ കുട്ടികൾക്കും ഈ ക്ളാസുകൾ ആരംഭിക്കുമ്പോൾ എസ്.എസ്.കെ - കേരളയിലൂടെ യോ,മറ്റ് സംവിധാനങ്ങളോ വഴി ഇത്തരം കുട്ടികളുടെ വീടിന് സമീപം തന്നെ ഓൺലൈൻ പഠനത്തിനുള്ള സൗകര്യം ഒരുക്കണമെന്ന് കെ.എ.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എ.വി. ഇന്ദു ലാലും, പ്രസിഡന്റ് ഡോ.എൻ.ഐ സുധീഷ് കുമാറും സർക്കാരിനോട് ആവശ്യപ്പെട്ടു.