നെയ്യാറ്റിൻകര: പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന നെയ്യാറ്റിൻകര എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ അനുബന്ധ ബഹുനില മന്ദിരത്തിന്റെ നിർമ്മാണ ഫണ്ടിലേക്ക് നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയൻ സമാഹരിച്ച തുക വനിതാ യൂണിയൻ പ്രസിഡന്റ് കുമാരി പ്രേമ ടീച്ചർ യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാറിന് കൈമാറി.യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായ , സെക്രട്ടറി കെ.രാമചന്ദ്രൻ നായർ, ഭരണസമിതി അംഗം ജി. പ്രവീൺ കുമാർ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ എസ്. മഹേഷ് കുമാർ,വനിതാ യൂണിയൻ ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു