ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ രണ്ട് ബ്ലോക്കുകള്‍ അടച്ചു. മംഗലഗിരിയിലെ നാവുലൂരു ഗ്രാമവാസിയാണ് ഇയാള്‍. കഴിഞ്ഞ മാസം 27ന് ഹൈദരാബാദില്‍ നിന്ന് തിരിച്ചുവന്ന ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കാര്‍ഷിക വകുപ്പിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം ഹൈദരാബാദില്‍ നിന്ന് മെയ് 27നാണ് സെക്രട്ടറിയേറ്റിലേക്ക് എത്തിയത്. ലോക്ക് ഡൗൺ തുടക്കം മുതല്‍ ഹൈദരാബാദില്‍ കുടുങ്ങിയ 250 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എ.പി.എസ്.ആര്‍.ടി.സി ക്രമീകരിച്ച പ്രത്യേക ബസുകളില്‍ ആന്ധ്രാപ്രദേശിലേക്ക് മടങ്ങിയെത്തിയിരുന്നു. ഈ സംഘത്തിൾ ഉള്‍പ്പെട്ട ആളാണ് ഇദ്ദേഹം. ഈ സംഘത്തിൽപ്പെട്ട മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.