പാലോട്: കോൺഗ്രസ് നന്ദിയോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടക്കുന്ന അഴിമതികളെ കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസി‌‌‌‌ഡന്റ് പി. രാജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി സെക്രട്ടറി പി.എസ്. ബാജിലാൽ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.ബി.എൽ. കൃഷ്ണപ്രസാദ്, പി. രാജീവൻ, ബി. സുശീലൻ, ബി.എസ്സ്. രമേശൻ, പത്മാലയം മിനിലാൽ, കനാവിൽ ഷിബു, സനൽകുമാർ,ഡി.എസ്സ്. വിജയൻ, പി. അനിൽ കുമാർ, ജി.ബിന്ദു, സി.പി. വിനോദ്, വിനു എസ്സ്. ലാൽ, മണികഠൻ, സിനോജ്, അനൂജ് എസ്സ്. ലാൽ, പച്ചമല സന്തോഷ്, പ്രമോദ് സാമുവൽ, സുൾഫി,രതീഷ് സോമൻ എന്നിവർ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി.