കഴക്കൂട്ടം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ,​ സുരക്ഷിത കേരളം പദ്ധതി,​ വാർഡുതല ജാഗ്രതാ സമിതി രൂപീകരിക്കണം എന്നിവ അട്ടിമറിക്കുന്നുയെന്നാരോപിച്ച് പഞ്ചായത്ത് ഭരണസമിതിക്കെതിരെ സി.പി.എം കണിയാപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അണ്ടൂക്കോണം പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ നടത്തി. ജില്ലാ പഞ്ചായത്തംഗം എം ജലീൽ ഉദ്ഘാടനം ചെയ്തു. മംഗലപുരംഏരിയാ കമ്മിറ്റി അംഗ .കെ ശ്രീകുമാർ,​ കണിയാപുരംലോക്കൽ കമ്മിറ്റി സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ എര്യാ കമ്മിറ്റി അംഗം വി.വിജയകുമാർ, ലോക്കൽ കമ്മിറ്റി അംഗളായ ജയചന്ദ്രൻ കെ.സോമൻ, മുകുന്ദൻ, രാജേന്ദ്രകുമാർ, സാബു നവാസ്, റഫീക്ക് തുടങ്ങിയവർ സംസാരിച്ചു