കടയ്ക്കാവൂർ: അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ച് 2006ൽ സിനിമാ അവാർഡ് ജേതാവായിരുന്ന ലെനിൻ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച വിവിധ കലാപ്രവർത്തനങ്ങൾ നടത്തിയതിലും വ്യത്യസ്ത പ്രവർത്തനങ്ങൾ പരിഗണിച്ച് നെഹ്റു യുവകേന്ദ്ര ഇന്ത്യ ഗവൺമെന്റിന്റെ അഫിലിയേഷൻ ലഭിച്ചു. നെഹ്റു യുവകേന്ദ്രയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ കോ-ഓർഡിനേറ്റർ അലി സാബ്രിനിൽ നിന്ന് പിറവി രക്ഷാധികാരി ബി.എൻ. സൈജുരാജ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് എം.കെ. സുൾഫിക്കർ പെരുമാതുറ, ആതിര എന്നിവർ പങ്കെടുത്തു