മടവൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമാകാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടും ന്യൂറോ സർജറി വിഭാഗം തലവനുമായ ഡോ. ഷർമദും വയലിൽ ഇറങ്ങി. തരിശു നിലങ്ങളിൽ കൃഷിയിറക്കാൻ ഒറ്റൂർ പഞ്ചായത്തിലെ മുള്ളറംകോഡ് ഏലയിൽ തുടക്കമായതോടെയാണ് ഡോ. ഷർമ്മദ് തന്റെ ഉടമസ്ഥതയിലുള്ള തരിശുനിലം പാടശേഖര സമിതിക്ക് കൈമാറിയത്. ആശുപത്രി തിരക്കുകൾക്കിടയിലും അദ്ദേഹം പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തി. ബി.സത്യൻ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഉടൻ കൃഷി ആരംഭിക്കും.