ന്യൂഡൽഹി: ആത്മനിർഭർ ഭാരതിന്റെ ഭാഗമായി അർദ്ധസൈനികരുടെ കാന്റീനിലെ ആയിരത്തോളം വിദേശ ഉത്പന്നങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കംചെയ്തു. കേന്ദ്ര സായുധ പൊലീസിന്റെ എല്ലാ കാന്റീനുകളിലും ഈ മാസം ഒന്നുമുതൽ തദ്ദേശീയ ഉത്പന്നങ്ങൾ മാത്രമാകും വിൽക്കുക എന്ന് കഴിഞ്ഞമാസം ആഭ്യന്തമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ,പാദരക്ഷകൾ എന്നിവ ഉൾപ്പെടെയുള്ളവയാണ് നീക്കം ചെയ്തത്.
സൈനികരിൽ എഴുപതുശതമാനം പേരും സാധനങ്ങൾ വാങ്ങുന്നതിനായി കാന്റീനുകളെയാണ് ആശ്രയിക്കുന്നത്. പുതിയ തീരുമാനം നടപ്പിലാക്കുന്നതോടെ കാന്റീനുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുമെന്നാണ് കരുതുന്നത്.