ന്യൂഡൽഹി: നീതി ആയോഗ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നീതി ആയോഗ് ഓഫീസ് സീൽ ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ യൂറോപ്പ് വിഭാഗത്തിൽ കൺസൾട്ടന്റായി ജോലി നോക്കുന്ന ഉദ്യോഗസ്ഥനും നിയമ വിഭാഗത്തിൽ സേവനം അനുഷ്ഠിക്കുന്ന ലീഗൽ ഓഫീസർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ ഐ സി എം ആർ ശാസ്ത്രജ്ഞനും രോഗം ബാധിച്ചു. അടുത്ത രണ്ടു ദിവസത്തേക്ക് കർശന നിയന്ത്രണങ്ങളാണ് ഐ സി എം ആർ കെട്ടിടത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
അണു നശീകരണത്തിന് ശേഷം ഓഫീസ് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഉദ്യോഗസ്ഥനുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികൾ ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർക്കും കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.