വെള്ളനാട്:വെള്ളനാട് കെ.എസ്.ആടി.സി ഡിപ്പോയിലെ താത്കാലിക കണ്ടക്ടർ വിഭാഗം ജീവനക്കാർ ലോക്ക് ഡൗൺ കാലയളവിൽ തങ്ങൾക്കു ലഭിച്ച വേതനത്തിൽ നിന്നും സ്വരൂപിച്ച 21,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി വി.കെ.പ്രശാന്ത്.എം.എൽ.എയ്ക്ക് കൈമാറി. കണ്ടക്ടർമ്മാരായ ബ്രിങ്കിൾ ബ്രൈറ്റ്,സി.സതീഷ് എന്നിവർ പങ്കെടുത്തു.