കല്ലമ്പലം:ഓൺലൈനിലൂടെ പ്രവേശനോത്സവം നടത്തി കെ.ടി.സി.ടി സ്കൂൾ.സ്കൂളിന്റെ ഔദ്യോഗിക യൂ ട്യൂബ് ചാനലായ വിഷൻ കെ.ടി.സി.ടി വഴിയും ക്ലാസ് ടീചർമാർ നേതൃത്വം കൊടുക്കുന്ന എഴുപത്തിയഞ്ചോളം വാട്ട്സ് അപ്പ് കൂട്ടായ്മ വഴിയുമാണ് പ്രവേശനോത്സവം നടത്തിയത്.കെ.ടി.സി.ടി ചെയർമാൻ പി.ജെ.നഹാസ് ഉദ്ഘാടനം ചെയ്തു.സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ്, കൺവീനർ ഇ. ഫസിലുദ്ദീൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഓൺലൈൻ പഠനക്ലാസുകളുടെ ഔദ്യോഗിക ഉദ്ഘാടനവും ചെയർമാൻ നിർവഹിച്ചു. എം.എസ്. ബിജോയ്, എം.എൻ.മീര, ബി. ആർ.ബിന്ദു, ഗിരിജാ രാമചന്ദ്രൻ, സ്മിതാകൃഷ്ണ, സൽമാ ജവഹർ, വലിയവിള സമീർ, ഫാജിദാ ബീവി, സബിന, റോഷ്ന, സുജീന എന്നിവർ പങ്കെടുത്തു.