tv

പൂവച്ചൽ: ഓൺലൈൻ വിദ്യാഭ്യാസത്തിന് യാതൊരു സംവിധാനവുമില്ലാത്ത നിർദ്ധന വിദ്യാർത്ഥിക്ക് പഠന സൗകര്യമൊരുക്കി പൂവച്ചൽ ഗ്രാമപഞ്ചായത്തംഗം മാതൃകയായി. പൂവച്ചൽ യു.പി സ്കൂളിലെ വിദ്യാർത്ഥിനി പൂവച്ചൽ സ്വദേശി ജിൻസി ജോണിനാണ് തന്റെ വാർഡ് മെമ്പർ കൂടിയായ ജി.ഒ.ഷാജി കൈത്താങ്ങായത്. ജിൻസിയ്ക്ക് ഒാൺലൈൻ പഠനത്തിന് സംവിധാനമില്ലെന്നറിഞ്ഞ ഷാജി വിക്ടേഴ്സ് ചാനൽ ലഭിക്കുന്നതിന് ടി.വിയും കേബിൾ സൗകര്യവും കുട്ടിയുടെ വീട്ടിൽ ഒരുക്കിക്കൊടുക്കുകയായിരുന്നു. പൊതുപ്രവർത്തകുമായെത്തിയ ഷാജി കുട്ടിയ്ക്ക് ടി.വി കൈമാറി. ഗ്രാമപഞ്ചായത്തംഗം ഷൈലജാദാസ്, സി.ഡി.എസ് അംഗങ്ങൾ, സരസമ്മടീച്ചർ, ഡി.വൈ.എഫ്.ഐ പൂവച്ചൽ മേഖലാ സെക്രട്ടറി സജു എന്നിവർ പങ്കെടുത്തു.