കോവളം: വെങ്ങാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന മന്ദിരത്തിന് എം.വിൻസെന്റ് എം.എൽ.എ ശിലാസ്ഥാപനം നടത്തി.വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ജി.എസ്,ജില്ലാ പഞ്ചായത്ത് മെമ്പർ ലതകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീല ഭദ്രൻ, വാർഡ് മെമ്പർ മിനി വേണുഗോപാൽ, ഹെഡ്മിസ്ട്രസ് കല പ്രിൻസിപ്പൽ ഇൻ ചാർജ് ഗ്രേസി പോൾ,സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ,പി.ടി.എ പ്രസിഡന്റ് ഗിരി, മുൻ പ്രസിഡന്റ് സുനിൽകുമാർ, അജിത്,പ്രവീൺ,വിക്രമൻ, സിസിലിപുരം ഷാജി,വാബ്കോസ് പ്രോജക്ട് എൻജിനിയർ ഉണ്ണി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.