mayor

തിരുവനന്തപുരം: മേയർ കെ.ശ്രീകുമാറിന്റെയും എസ്.അജിതയുടെയും മകൻ ഡോ. സമർ ശ്രീകുമാറും തിരുവനന്തപുരം ഇലിപ്പോട് സൗരഭ്യയിൽ രാജേന്ദ്രന്റെയും പ്രസന്നയുടെയും മകൾ രമ്യയും വധൂഗൃഹത്തിൽ വിവാഹിതരായി. ഇരു വീട്ടുകാരുടെയും അടുത്ത ബന്ധുക്കൾ ഉൾപ്പെടെ അമ്പതോളം പേർ മാത്രമാണ് പങ്കെടുത്തത്. പുലനായർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയബറ്റീസിലെ ഡോക്ടറാണ് സമർ. രമ്യ ഗവേഷക വിദ്യാർത്ഥിനിയും.