ik

വെഞ്ഞാറമൂട് : പ്രൊഫ. എ. സുധാകരൻ സാംസ്കാരിക പുരസ്കാരം ആരോഗ്യ- സാംസ്കാരിക പ്രവർത്തകനും കേരള സർവകലാശാല മുൻ വൈസ് ചാൻസലറും പ്ലാനിംഗ് ബോർഡ് അംഗവുമായ ഡോ. ബി. ഇക്ബാലിന്. പതിനായിരം രൂപയും പ്രശസ്തിപത്രവും കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. കൊവിഡ് പ്രതിരോധത്തിൽ അടക്കം ആരോഗ്യ, സാംസ്കാരിക മേഖലയ്ക്ക് നൽകിയ സംഭാവന മുൻനിറുത്തിയാണ് പുരസ്കാരം നൽകുന്നത്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി, ബാലസംഘം രക്ഷാധികാരി, എ.കെ.ജി സി.റ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രൊഫ. സുധാകരന്റെ സ്മരണയ്ക്കായി പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയതാണ് പുരസ്കാരം. അഞ്ചിന് വൈകിട്ട് 5 ന് തിരുവനന്തപുരം പട്ടത്തുള്ള മുണ്ടശ്ശേരി സാംസ്കാരിക ഭവനിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം നൽകും.