bunk

വർക്കല: ജനകീയാസൂത്രണപദ്ധതി പ്രകാരം ഭിന്നശേഷിക്കാരായ വനിതകൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് അനുവദിച്ച ബങ്ക് കടകളുടെ വിതരണോദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. ഗുണഭോക്താവായ ആതിരയുടെ പിതാവ് ആർ. രാജപ്പൻനായർ ആദ്യ ബങ്ക് കട ഏറ്റുവാങ്ങി. പത്ത് ബങ്കുകളാണ് നഗരസഭ അനുവദിച്ചത്. ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വൈസ് ചെയർമാൻ എസ്. അനിജോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ നായർ, സെക്രട്ടറി എസ്. സജി, വ്യവസായ ഓഫീസർ അജയകുമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.