ആര്യനാട്:കിസാൻക്രഡിറ്റ് കാർഡ് ലോണുകൾ അട്ടിമറിക്കുന്ന നടപടിക്കെതിരെ ഭാരതീയ ജനത കർഷകമോർച്ച അരുവിക്കര മണ്ഡലം കമ്മിറ്റി എല്ലാ പഞ്ചായത്തിലെയും 24 ബാങ്കുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.ബി.ജെ.പി അരുവിക്കര മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ്,ദേശീയ കൗൺസിലംഗം കെ.എ.ബാഹുലേയൻ,കർഷകമോർച്ച സംസ്ഥാന സെക്രട്ടറി എം.വി.രഞ്ജിത്ത്,കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ഈവൂർ അജി,മണ്ഡലം ജനറൽ സെക്രട്ടറി കിടങ്ങുമൽ മനോജ് തുടങ്ങിയവർ പങ്കെടുത്തു.