കല്ലമ്പലം: കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും തളരാതെ വീടുകളിൽ പ്രവേശനോത്സവമൊരുക്കി തോട്ടയ്ക്കാട് ഗവ . എൽ പി എസ്. വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കൂട്ടുകാരെയാണ് അദ്ധ്യാപകരും പി.ടി.എ യും, എസ്.എം.സിയും ചേർന്ന് വീടുകളിലെത്തി അക്ഷരത്തൊപ്പി വച്ച് സ്വീകരിച്ചത്. പ്രവേശനോത്സവ സമ്മാനങ്ങളായി ബാഗ്, കുട, ക്രയോണുകൾ, ബുക്ക്, പെൻസിൽ എന്നിവയും നൽകി. പ്രഥമാദ്ധ്യാപിക ജയശ്രീ ഇ.ആർ, എസ്.ആർ.ജി കൺവീനർ ഷമീന, സോജിഷ, പി.ടി.എ പ്രസിഡന്റ് റിജു, മെമ്പർ വിലാസിനി എന്നിവർ പങ്കെടുത്തു.