rupees

ബാലരാമപുരം:നാല് ശതമാനം സ്വർണപണയ കാർഷിക വായ്പ അടിയന്തരമായി പുനഃസ്ഥാപിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് മുൻ സ്പീക്കർ എൻ.ശക്തൻ അഭിപ്രായപ്പെട്ടു.കാർഷിക മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് (എം)​ കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റി പള്ളിച്ചൽ വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം പ്രസിഡന്റ് വെളിയംകോട് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സി.ആർ.സുനു,​പഞ്ചായത്തംഗം അംബികാദേവി,​ ജോസ് പ്രകാശ്,​ പാപ്പനംകോട് ജയചന്ദ്രൻ,​കോൺഗ്രസ് പള്ളിച്ചൽ മണ്ഡലം പ്രസിഡന്റ് ഭഗവതിനട ശിവകുമാർ,​ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മലവിള വിജയൻ,​താന്നിവിള ബിനു,​ഷിബു. ആർ.എസ് നായർ,ടി.അജിത് കുമാർ,​മുടവൂർപ്പാറ വിജയൻ എന്നിവർ സംസാരിച്ചു.